ദില്ലി: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ . അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ലെന്നും കെ വി തോമസ് കാണിച്ചത് നന്ദികേടാണ്. കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ വി തോമസ്. എന്താണ് ഇനി കെ വി തോമസ് ആഗ്രഹിക്കുന്നത് എന്ന് അറിയില്ല. കഴിഞ്ഞ കുറെക്കാലമായി കെ വി തോമസിൻ്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണ്. സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ കെ വി തോമസിന് ഇനി സ്ഥാനമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നുമാണ് തോമസ് വിശദീകരിച്ചത്. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യ . 2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം കിട്ടിയില്ല. പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സിപിഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും തോമസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









