മധുര∙ തമിഴ്നാട്ടിലെ മധുരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയ സംഭവത്തിൽ അന്വേഷണം സജീവമാക്കി സൈബർ സെൽ. മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോൺ സൈറ്റുകൾക്കു വിൽക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്. മൂന്ന് വിദ്യാർഥികളും 42 വയസുള്ള അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മധുരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ് ഈ സ്ത്രീ. ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് വിദ്യാർഥികളെ കൊണ്ടുവന്നാണ് അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയത്. . 16 വയസുള്ള മൂന്ന് വിദ്യാർഥികളെയാണ് അധ്യാപികയും കാമുകനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികൾ അറിഞ്ഞിരുന്നില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താൻ ഡിജിപിയുടെ കർശന നിർദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









