അഹമ്മദാബാദ്: മാന്‍ഹോളിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലിലെ സൂറത്തില്‍ ഗോപിപുര പ്രദേശത്ത് ആണ് സംഭവം. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് മരണപ്പട്ടത്. പ്രദേശത്തു ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വരുന്ന അഴുക്ക് വെള്ളത്തോടൊപ്പം സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന് കരുതിയാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്.
പ്രദേശത്ത് നിരവധി സ്വര്‍ണ്ണാഭരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വര്‍ണ്ണതരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് കരണും രോഹിതും പുലര്‍ച്ചെ ഒരുമണിയോടെ മാന്‍ഹാളിലിറങ്ങിയത്. സ്വര്‍ണ്ണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 10 അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസതടസം നേരിട്ടതോടെയാണ് അപകടം മനസിലാക്കിയത്. സഹായത്തിനായി ഇവര്‍ നിലവിളച്ചതോടെ
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അഴുക്കുചാലിലെ പൈപ്പ് വെട്ടിമാറ്റിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അബോധാവസ്ഥയിൽ ആയിരുന്ന യുവാക്കളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









