കോട്ടയ്ക്കൽ ; ആറുമാസം പ്രായമുള്ള കഴുത്തിൽ കത്തിവച്ചു കുത്തിക്കൊലപ്പെടുത്തുമെന്ന് പിതാവ് വീടിനു മുകളിൽ കയറി നിന്നു ഭീഷണിപ്പെടുത്തി. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെ മുൾമുനയിൽ നിർത്തി. ചങ്കുവട്ടിയിലാണ് സംഭവം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തിയത് ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു തുടർന്നാണ് ഇയാൾ കുട്ടിയെ കൈമാറിയത് .പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









