ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, എന്നാൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തു. പ്രശാന്തിന് പാർട്ടി അംഗത്വം നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ടെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി. ബി.ജെ.പി ഉൾപ്പെടെ പല പാർട്ടികൾക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ, അത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്തിന്റെ വിശ്വാസ്യതയെ പാർട്ടിക്കുള്ളിലെ ചിലർ നേരത്തെ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് ദിഗ് വിജയ് സിംഗ് പറയുന്നത് അതെ സമയം കോൺഗ്രസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രശാന്ത് നല്കിയ റിപ്പോർട്ടിൽ തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊന്നുമില്ലെന്നും ദ്വിഗ്വിജയ് സിംഗ് വ്യക്തമാക്കുന്നു. എന്നാൽ സോണിയ ഗാന്ധിയുടെ തീരുമാനമെന്തായാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ചർച്ചകള്‍ ദില്ലിയില്‍ തുടരുകയാണ്. പുതിയതായി രൂപികരിക്കപ്പെട്ട സമിതി വൈകാതെ പദ്ധതികളെ കുറിച്ചുള്ള വിലയിരുത്തല്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് കൈമാറും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.