ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 100,842 പേർ കോവിഡ് മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,069 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് രോഗികളുടെ എണ്ണം 64,73,544 ആണ്. 24 മണിക്കൂറിനുള്ളിൽ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 9,44,996 പേർ ചികിത്സയിലാണ്. ഇന്നലെ 75628 പേർക്ക് രോഗം ഭേദമായി. 54, 27 706 പേരാണ് ഇതുവരെ രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ പുതിയ 424 മരണങ്ങളും 15,591 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. നിലവിൽ പ്രതിദിന രോഗബാധയിൽ കേരളം കർണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി. കർണാടകയിൽ ഇന്നലെ 8,793 പേർക്കാണ് പുതിയതായി രോഗം വന്നത് പുതിയ 5,595 രോഗികൾ തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.. ആന്ധ്രാ പ്രദേശിൽ 6,555 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 2,920 പേരുടെ വർധന ഉണ്ടായി. സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നു എന്നതാണ് ആശ്വാസം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.