മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെൺകുട്ടികളെ നടുറോഡിൽ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു. ഇവരുടെ വീട്ടിൽ എത്തിയാണ് മൊഴിയെടുത്തത്.
അതേ സമയം പെൺകുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്നയും ഹംനയും എസ്.പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ന് പരാതി നല്‍കും. ഈ മാസം 16 നാണ് മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികൾക്ക് മർദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീര്‍ എന്ന യുവാവാണ് പെൺകുട്ടികളെ മര്‍ദ്ദിച്ചത്. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് ഇബ്രാഹിം ഷബീറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയാക്കുകയും ചെയ്തിരുന്നു എന്നാൽ പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴിയെടുക്കാൻ തയ്യാറായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






