രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്ച ഉച്ചക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി ഇരുവരും പുറപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ഹാഥറസില്‍ കൂട്ടബലാത്സഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈവേയില്‍ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. ഇതില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി രാഹുല്‍ വീണ്ടും പുറപ്പെടുന്നത്.
ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ക്ക് നിര്‍ബന്ധിതമായി യു.പി സര്‍ക്കാര്‍. എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ടേക്കും. അതേസമയം മാധ്യമപ്രവര്‍ത്തകരുടെയും പെണ്‍കുട്ടിയുടെ സഹോദരന്റെയും ഫോണ്‍ സംഭാഷണം സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.