കോഴിക്കോട്: ചെറുവണ്ണൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നല്ലളം പൊലീസ്. ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിളിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിന് ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ നല്ലളം പോലീസ് വീട്ടിലെത്തി ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. അമിതവേഗതയ്ക്ക് പിഴയടക്കണമെന്ന് പറഞ്ഞാണ് ജിഷ്ണുവിനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രാത്രി ഒമ്പതരയോടെ വഴിയരികില്‍ അത്യാസന്ന നിലയില്‍ കണ്ട ജിഷ്ണുവിനെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
ജിഷ്ണുവിന് പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള മർദനമേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് കുടുംബം പറഞ്ഞു. നേരത്തെ ജിഷ്ണുവിനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തിരുന്നു. വഴി ചോദിച്ചതിനെ ചൊല്ലി ഒരു പെൺകുട്ടിയുമായി ഉണ്ടായ തർക്കമാണ് കാരണം.
ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപി അന്വേഷിക്കും. ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടം ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.