കോഴിക്കോട്: മാലിന്യ പ്ലാന്റിനെതിരെ കോഴിക്കോട് കോതിയിൽ പ്രതിഷേധം. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ പ്രതിഷേധം കടുപ്പിച്ചതോടെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തത്. മാലിന്യ പ്ലാൻ്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തി തുടങ്ങിയപ്പോൾ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത് . സ്ത്രീകൾ ഉൾപ്പെടെ ഉളളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് മലിന ജല പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജനം പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ അവരെ തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ പദ്ധതി നേരിൽ കാണിച്ചുകൊടുത്താണ് പ്രതിഷേധം തണുപ്പിക്കാനായിരുന്നു കോർപറേഷൻ ശ്രമിച്ചത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.