കോഴിക്കോട് കോഴിക്കോട് എരഞ്ഞിക്കലില്‍ ആറു വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. വയറിളക്കമടക്കമുള്ള അസുഖങ്ങള്‍ കാരണം കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇവിടെ നിന്ന് സാമ്ബിളുകള്‍ പരിശോധനക്കയച്ചു. ബുധനാഴ്ച ഫലം വന്നപ്പോഴാണ് ഷിഗല്ല കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഈ മാസം 16ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടില്‍ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് 500 ഓളം പേര്‍ പങ്കെടുത്ത വിരുന്നില്‍ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും ലക്ഷണമുള്ള കുട്ടിയും. എരഞ്ഞിക്കല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനിയുമുള്ളതിനാല്‍ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമാണ് പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക, വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം അടച്ച് വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ് അധികൃതര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.