വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് മാലാപാർവതി. ഇതിനെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാൻ ഐസിസിക്ക് അധികാരമുണ്ട്. വിജയ് ബാബു സ്വമേധയാ സ്ഥാനമൊഴിയുമെന്ന അമ്മയുടെ നിലപാട് അച്ചടക്ക നടപടിയല്ല. ഐസിസി ചെയർമാൻ ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.
30-ാം തീയതി ഐ.സി.സി ഒരു യോഗം ചേർന്നിരുന്നു. ശ്വേതാ മേനോനാണ് ചെയർമാൻ. രചന നാരായണൻകുട്ടി, കുക്കുപരമേശ്വരൻ, അഡ്വ.അനഘ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് ഒരു വാർത്താക്കുറിപ്പ് കണ്ടു അതിൽ വിജയ് ബാബു സ്വമേധയാ താത്ക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് അതിലില്ല. അതൊരു അച്ചടക്ക നടപടിയല്ല. സമൂഹത്തിലേക്ക് അത് നൽകുന്ന സന്ദേശം ശരിയായതാണോ എന്ന് സംശയിക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തയാൾ താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ പാടില്ല. മാല പാർവതി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









