തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ – പൊതുമേഖല സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കം സഹകരണസ്ഥാപനങ്ങൾക്കും മറ്റു ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. ചെറിയ പെരുന്നാളിന് നേരത്തെ മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.