ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബര്‍ ആറാം തീയതി ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബംഗളൂരു ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനൂപിനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ വിശദമായി ചോദ്യം ചെയ്തിരുന്നു. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനായി ബിനീഷ് കോടിയേരി വലിയ തുക നല്‍കിയിരുന്നതായി അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോക്ക് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ച ബിനീഷ് പക്ഷേ, ലഹരി മരുന്ന് കേസുകളെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്.കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. 2015ല്‍ അനൂപ് മുഹമ്മദിന് കര്‍ണാടകയിലെ കമ്മനഹളളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്കി സഹായിച്ചെന്നാണ് മൊഴി. കേസിലെ സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ബിനീഷിന് എതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.