കൊച്ചി: കൊച്ചിയില്‍ നാവിക സേനാ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ടു ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ പരശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്. നാവികസേനയുടെ ഐ.എന്‍.എസ് ഗരുഡയാണ് അപകടത്തില്‍പെട്ടത്. കൊച്ചി തോപ്പു പടിപാലത്തിന് സമീപമാണ് അപകടം. ഗ്ലൈഡര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
ലഫ്.രാജീവ് ഷ, സുനില്‍ കുമാര്‍ (പെറ്റി ഓഫിസര്‍ ഇലക്ട്രിക്കല്‍ എയര്‍) എന്നിവരാണ് ഗ്ലൈഡറിനുള്ളില് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അപകട കരണം വ്യക്തമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.