വണ്ടൂര്‍: മലപ്പുറം വണ്ടൂര്‍ അമ്പലപടി പുല്ലൂര്‍ വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മമ്പാട് ഭാഗത്തുനിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കല്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.40-ഓടെ ആയിരുന്നു അപകടം.
മലപ്പുറം വണ്ടൂർ അമ്പലപ്പടി പുല്ലൂർ വളവിൽ സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. . മമ്പാട് നിന്ന് വണ്ടൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.40ഓടെയാണ് അപകടം. റോഡിനോട് ചേര്‍ന്ന കെട്ടുങ്ങള്‍ ബാലകൃഷ്ണന്റെ വീടിന്റെ മതില്‍, ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. വീടിനോട് തൊട്ട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ചില്ലുതകര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









