ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു. 940 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,01,782 ആയി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് രാജ്യത്ത് COVID-19 നായി ഒക്ടോബർ 2 വരെ 7,89,92,534 സാമ്പിളുകൾ പരീക്ഷിച്ചു.
75,829 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു. ഇതില്‍ 9,37,625 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 55,09,967 പേര്‍ക്ക് രോഗം ഭേദമായി.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കോവിഡ് വൈറസ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയില്‍ കുറവാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ അമേരിക്കയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,600,846 രോഗബാധ കണ്ടെത്തി. ഇതുവരെ 214,277 പേര് മരണപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.