ലഖ്‌നൗ: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ബദായു ജില്ലയിലെ ബിസൗലിയിൽ ബാങ്കുകൾ വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വിവേക് കുമാർ, വികാസ് ബുധ്വാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. നടപടി നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
2020 മേയിൽ, ലോക്ഡൗൺ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായ ഹർജികളിലും അലഹാബാദ് ഹൈക്കോടതി സമാന ഉത്തരവ് നൽകിയിരുന്നു. മസ്ജിദുകളിൽ ബാങ്കു വിളിക്കുന്നതിനു വിലക്കില്ലെന്നും മൈക്രോഫോൺ, ലൗഡ്സ്പീക്കർ ഉപയോഗം ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.