വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇല്ലെങ്കിൽ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകും. താമരശേരി ഡിവൈഎസ്പി ടി.കെ.അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പൊലിസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു. അതെ സമയം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ പി റഫ്താസ്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ ആരോപിച്ചു. മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നു. ഇക്കാര്യം ദുബായിലെ സര്‍ക്കാര്‍ രേഖകളിലും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.