മലപ്പുറം: ഇ.കെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതു വേദിയിൽ വെച്ച് അപമാനിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പത്താം ക്ലാസുകാരിയെയാണ് സംഘാടകർ സർട്ടിഫിക്കറ്റ് വിതരണത്തിനായി വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി വന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചപ്പോൾ മുസ്ലിയാർക്ക് ദേഷ്യം വന്നു. പിന്നീട് സംഘാടകരോട് ദേഷ്യപ്പെട്ടു.
”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.