ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവ് ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ കേസിൽ വധുവും കാമുകനുമടക്കം ആറ് പേർ അറസ്റ്റിൽ. തെലങ്കാനയിലെ സിദ്ദിപേട്ടിലാണ് സംഭവം. ഏപ്രിൽ 28നാണു കൊലപാതകം നടന്നത് പത്ത് ദിവസത്തിന് ശേഷമാണ് പുറംലോകം അറിയുന്നത്. ഭാര്യ ശ്യാമള (19), കാമുകൻ ശിവകുമാർ (20), സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവർക്കൊപ്പമാണ് സിദ്ദിപേട്ടയിലെ കെ ചന്ദ്രശേഖർ (24) അറസ്റ്റിലായത്.
ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ശ്യാമള ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ചന്ദ്രശേഖറിന്റെ ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്നു ശ്യാമള പൊലീസിനോടു സമ്മതിക്കുകയും ചെയ്തു കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും തമ്മിൽ പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് ചന്ദ്രശേഖറിനെ വിവാഹം ചെയ്തു. ഇതിനുശേഷവും ശിവകുമാറുമായുള്ള ബന്ധം തുടർന്ന ശ്യാമള, ഭർത്താവിനെ ഒഴിവാക്കാൻ പല പദ്ധതികൾ ആസൂത്രണം ചെയ്തു. ഏപ്രിൽ 19ന് ഭക്ഷണത്തിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫുഡ് പോയ്സൻ ആണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സ തേടിയ ചന്ദ്രശേഖർ മരണത്തിൽനിന്നു രക്ഷപ്പെട്ടു.
ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. വഴിയിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക്, ശിവകുമാറും കൂട്ടാളികളും കാറിലെത്തി തടഞ്ഞു. ചന്ദ്രശേഖറിനെ കായികമായി കീഴടക്കിയശേഷം ശ്യാമള കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആറു പേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.