നിലമ്പൂരിൽ ഒറ്റമൂലി ഡോക്ടറെ വെട്ടിക്കൊന്ന് കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. മൈസൂരിലെ നാട്ടുവൈദ്യൻ ഷബാ ഷെരീഫിൻറെ മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
പ്രവാസി വ്യവസായി നിലമ്പൂരിലെ ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്ടോബറിൽ ഷൈബിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിക്കപ്പെട്ട ശേഷമാണ് ഷബാ ഷെരീഫിനെ കൊലപ്പെടുത്തി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി ബിസിനസ് തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.