തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടു . പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എലിപ്പനി ഭീഷണി കൂടുതലുള്ളത് 9 ജില്ലകളിലാണ്. അതെ സമയം ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.