തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയ കെവി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.
‘കേരളത്തിന്റെ പൊതുബോധത്തിന് വിരുദ്ധമായ കാര്യങ്ങളാണ് കെവി തോമസ് ചെയ്യുന്നത്. കെ വി തോമസിന് കോൺഗ്രസിന് എന്താണ് നൽകാനുള്ളത്? കെവി തോമസിനോട് പാർട്ടിക്ക് മുഴുവൻ അവജ്ഞയാണ്. സി.പി.എം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്. കെവി തോമസിന് കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രയും കാലം നമ്മൾ സഹിച്ചത് സിപിഎമ്മും സഹിക്കണമെന്നും പ്രതിപക്ഷനേതാവ് പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









