വണ്ണം കുറയ്ക്കാന്‍ പലരും പലതും ചെയ്യാറുണ്ട് . ഡയറ്റില്‍ നിയന്ത്രണം, വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ മിക്കവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. പിന്നീട് ദിവസത്തില്‍ പലപ്പോഴായി കാപ്പിയും ചായയും നമ്മള് കഴിക്കാറുമുണ്ട്. വിരസതയെ മറികടക്കാനോ ഉന്മേഷം വീണ്ടെടുക്കാനോ എല്ലാം നാം കാപ്പിയെ ആണ് ആശ്രയിക്കാറ്.
കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. മറിച്ച് മിതമായ അളവിലാണെങ്കില്‍ ഇതിനും ചില ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിക്ക്. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായി നില്ക്കാന് പോലും ഇതിന് സാധിക്കും.
ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന ‘ക്ലോറോജെനിക് ആസിഡ്’ ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഭക്ഷണം കഴിഞ്ഞ ശേഷം ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ‘ക്ലോറോജെനിക് ആസിഡ്’ സഹായിക്കുന്നു. ഇതിനൊപ്പം തന്നെ ബിപി, രക്തത്തിലെ ഷുഗര്‍നില എന്നിവ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഇത് സഹായകമാണെന്നു പറയുന്നു . ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുകയും എന്തെങ്കിലും കഴിക്കുകയും ചെയ്യുന്നവര്‍ക്കാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. ഇത്തരക്കാര്‍ക്ക് ബ്ലാക്ക് കോഫിയെ ആശ്രയിക്കാവുന്നതാണ്. വിശപ്പിനെ മിതപ്പെടുത്തുന്നതിനും അതുവഴി ഭക്ഷണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഗ്രീന്‍ കോഫി ബീന്സിനാണെങ്കില് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവ് കൂടുതലാണത്രേ. ഇതിനൊപ്പം തന്നെ കരളിനെ ജൈവികമായി വൃത്തിയാക്കിയെടുക്കാനും ഇതിന് കഴിയുന്നു. അങ്ങനെ അമിതമായ കൊഴുപ്പും മറ്റും പുറന്തള്ളാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതാണ് വണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.