എം.ടി.അബ്ദുല്ല മുസ്ലിയാർ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നു സമസ്ത. പെൺകുട്ടിക്കും കുടുംബത്തിനും പരാതിയില്ലെന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതെ സമയം പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാൻ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതു കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിൽ കയറ്റേണ്ടതില്ലെന്നു പറഞ്ഞത്. ബാലാവകാശ കമ്മിഷൻ കേസ് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്കു നേരിടും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിക നിയമങ്ങൾ അറിയുമോയെന്ന് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. മലപ്പുറത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാർഥിയെ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.