നാദാപുരം: പള്ളൂരിൽ നിന്ന് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 500 മില്ലിയുടെ 47 കുപ്പി മദ്യം പിടികൂടി. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കെ.എൽ.58 ബി 7189 ജാനകി ബസിലാണ് മദ്യം കണ്ടെത്തിയത്. കണ്ണൂർ ജില്ലാ അതിർത്തിയായ കായപ്പനച്ചിയിൽ വാഹന പരിശോധനയ്ക്കിടെ നാദാപുരം പോലീസ് മദ്യം പിടികൂടിയത് . ബസിന്റെ പിൻസീറ്റിനടിയിൽ പ്ലാസ്റ്റിക് കവറിലാണ് മദ്യം കണ്ടെത്തിയത്. ഉടമയെ കണ്ടെത്താനായിട്ടില്ല. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് മദ്യം കൊണ്ട്
ബസിൽ കയറിയതെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാർ പോലീസിനോട് പറഞ്ഞു. നാദാപുരം സിഐയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം പള്ളൂരിലെ മദ്യ വില്പന ശാലകളില്‍ പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്മദ്യക്കടത്തിന് ബസ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും സിഐ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.