ബെംഗളൂരു: കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കര്‍ണാടകയിലെയും മുംബൈയിലെയും മറ്റു സ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ സിബി ഐ റെയ്ഡ്. ഇന്ന് രാവിലെയാണ് സിബിഐ സംഘം 14 സ്ഥലങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. പരിസരത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ സിബിഐ മൊത്തം 50 ലക്ഷം രൂപ കണ്ടെടുത്തന്ന് ഉദ്യോഗസ്ഥർ.
സിബി ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരേ സിബി ഐ കള്ളപ്പണം വെളുപ്പിക്കലിനും മറ്റും കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ സിബിഐക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.
സഹോദരന്‍ ഡി.കെ സുരേഷിന്റെയും മറ്റ് ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ സമയത്തും ശിവകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നിരുന്നു.
ഹവാല ഇടപാട്, നികുതി വെട്ടിപ്പ് ആരോപിച്ച് 2018 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മൂന്നിനായിരുന്നു അറസ്റ്റ്. ഒക്‌ടോബര്‍ 23നാണ് അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.