സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന് മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കേസിലെ പ്രതി കിരണ്‍ കുമാറിന് പത്ത് വർഷം ശിക്ഷ ലഭിച്ചത്മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാര്. കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പോലീസുമായി ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ കാമ്പയിനുകള്‍ക്ക് രാജ്കുമാര് നേൃതൃത്വം നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധനേടുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.