ദോഹ: ലോക കപ്പ് കിക്ക് ഓഫിന് മുമ്പ് യു.എ.ഇ യിൽ നിന്നും ദോഹയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുക്കൾ വർധിക്കുന്നു . മത്സരം കാണാൻ യു.എ.ഇ യിൽ നിന്ന് ദോഹയിലെത്താൻ ഇപ്പോഴുള്ളതിനേക്കാൾ 1,900 ശതമാനം വരെ അധികം നൽകേണ്ടി വരുമെന്ന്റിപ്പോർട്ട് ചെയ്തു. മെയ് 25 ന് 360 റിയാലിൽ തുടങ്ങുന്ന യു.എ.ഇ-ദോഹ ടിക്കറ്റിന് ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേ ദിവസമായ നവംബർ 20 ന് 7,070 റിയാൽ നൽകണം. ലോക കപ്പ് ദിനങ്ങളിൽ എല്ലാ വിമാന കമ്പനികളും ദോഹ-യു.എ.ഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തും. എന്നാൽ ഇപ്പോഴും ആവശ്യത്തിന് സീറ്റുകളില്ലെന്ന് ട്രാവൽ ഏജൻസിപറഞ്ഞു.
“ടൂർണമെന്റിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. എയർലൈൻ കമ്പനികൾ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങണം. ഇല്ലെങ്കിൽ ടിക്കറ്റ് നിരക്ക് ഇനിയും വർദ്ധിക്കും. രാവിലെ പോയി മത്സരം കണ്ട് രാത്രി തിരിച്ചുവരണം,” പ്ലൂട്ടോ ട്രാവൽസ് മാനേജിങ് ഡയറക്ടർ അവിനാഷ് അദ്‌നാനി പറഞ്ഞു. ലോക കപ്പ് കാണാൻ ഏറ്റവും കൂടുതൽ ടിക്കറ്റ് അപേക്ഷകൾ ലഭിച്ചിട്ടുള്ളത് അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് . മത്സരം കാണാൻ ടിക്കറ്റ് ലഭിച്ചാലും ദോഹയിലെത്താൻ ഭീമമായ സംഖ്യ ആരാധകർ ചിലവഴിക്കേണ്ടി വരും. ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലും വർദ്ധനവ് ഉണ്ടാവാനാണ് സാധ്യത.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.