ലൈംഗികത്തൊഴിലിനെ ജോലിയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുത്.ലൈംഗികത്തൊഴിലിടം റെയ്ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം മറ്റുപൗരന്മാരെപ്പോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം ലൈംഗികത്തൊഴിലാളികൾക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എൽ.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.അതെ സമയം ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ അപമാനിക്കാനോ പ്രതിചേർക്കാനോ പാടില്ലെന്നും എന്നാൽ വേശ്യാലയം നടത്തിപ്പ് നിയമവിധേയമല്ലെന്നും ഉത്തരവിൽ പറയുന്നു. അവരുടെ കുട്ടികളെ അവരിൽ നിന്ന് അകറ്റരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.