ആർത്തവ ക്രമക്കേടുകളെക്കുറിച്ച് പരാതികളുമായി ഡോക്ടറുടെ അടുക്കലെത്തുന്നവർ നിരവധിയാണ്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ ആർത്തവം ക്രമം തെറ്റി വരാൻ കാരണമാകാറുണ്ട്. എന്നാൽ ആർത്തവക്രമക്കേടുകളെ ഗൗരവകരമായി കാണേണ്ട ചില സാഹചര്യങ്ങളുമുണ്ട്.
സാധാരണയായ ഒരു ആർത്തവകാലം എന്നു പറയുന്നത് നാലുമുതൽ ഏഴുവരെയുള്ള ദിവസമാണ്. 21-35 ദിവസങ്ങൾക്കിടയിലാണ് ഓരോതവണയും ആർത്തവമുണ്ടാകുന്നത്. ഈ കാലയളവിൽ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവമുണ്ടാവുകയോ 2-3 മാസങ്ങൾ ആർത്തവം വരാതിരിക്കുകയോ ചെയ്യുമ്പോഴാണ് ആർത്തവ ക്രമക്കേടെന്ന് പറയുന്നത്. ചിലർക്ക് ആർത്തവ ക്രമക്കേടിനൊപ്പം വേദനയും ഛർദിയുമൊക്കെ വരാം,ഇതിനു കാരണങ്ങൾ മാനസിക സമ്മർദവും ജീവിതശൈലിയിലെ പ്രശ്നങ്ങളും ഒരു പ്രധാന കാരണമാണ്. അമിതമായി ഭാരം കൂടുതൽ, വളരെപെട്ടെന്ന് മെലിയൽ, ഡയറ്റിങ്, വ്യായാമം വളരെ കൂടുതലാവുന്നത്, ദീർഘ യാത്രകൾ, ഗുരുതരമായ അസുഖങ്ങൾ എന്നിവയൊക്കെ ഒരുപരിധിവരെ ആർത്തവത്തെ ബാധിക്കാറുണ്ട്. ഗർഭപാത്രത്തിലെ ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന രോഗങ്ങൾ കൊണ്ടും ഈ പ്രശ്നങ്ങൾ വരാം. അതായത് യൂട്ടറൈൻ പോളിപ്പ്, ഫൈബ്രോയ്ഡ് തുടങ്ങിയവ രക്തസ്രാവം കൂടാൻ കാരണമാകാറുണ്ട്. എൻഡോമെട്രിയോസിസ് കാരണവും കഠിനവേദന ഉണ്ടാകാം. ആർത്തവത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ വേദന തുടങ്ങും. രക്തസ്രാവം നിന്നാൽപ്പോലും അത് തുടരുകയും ചെയ്യും. പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് മറ്റൊരു കാരണമാണ്. ഇത് ഗർഭപാത്രത്തിൽ അണുബാധയുണ്ടാകാൻ കാരണമാകുന്നു. അതുമൂലം വളരെയധികം വേദനയും ആർത്തവക്രമക്കേടും വരാം. പി.സി.ഒ.ഡി ആണ് ആർത്തവ ക്രമക്കേടിന്റെ മറ്റൊരു കാരണം. അമിതവണ്ണമുള്ളവരിലാണ് പി.സി.ഒ.ഡി സാധാരണ കണ്ടുവരുന്നത്. എന്നാൽ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഇത് കാണാം.ബ്ലീഡിങ് ഡിസോർഡർ, തൈറോയ്ഡ് തകരാറുകൾ, മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം എന്നിവയൊക്കെ ആർത്തവത്തെ ബാധിക്കാറുണ്ട്.ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങളുണ്ടാകാം. കാരണം കണ്ടുപിടിക്കാൻ രക്തപരിശോധനകളും പെൽവിക് അൾട്രാസൗണ്ടും ആവശ്യമാണ്. ഇവ ഒരു ഗൈനക്കോളജിസ്റ്റിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. തുടർന്ന് കൃത്യമായ ചികിത്സ നടത്തേണ്ടതാണ്. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സകൾ ചെയ്താൽ പൂർണമായും ഭേദമാക്കാനും വന്ധ്യത പോലെയുള്ള പ്രശ്നങ്ങളിൽ എത്താതിരിക്കാനും സാധിക്കും
പ്രതിരോധ മാർഗങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം , മിതമായി വ്യായാമം ചെയ്യുക ,ജങ്ക്ഫുഡ്, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉപേക്ഷിക്കുക ,പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആവശ്യത്തിന് വിശ്രമിക്കുക. ഹോർമോൺ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക. പെൽവിക് അണുബാധ വരാതെ ശ്രദ്ധിക്കുക കൃത്യമായ പരിശോധനകൾ നടത്തുക
ഡോക്ടറെ കാണേണ്ടത് എപ്പോൾ? വേദനയോടെയുള്ള ആർത്തവം , അമിതരക്തസ്രാവം ദുർഗന്ധത്തോടുകൂടിയ ഡിസ്ചാർജ് രക്തത്തുള്ളികൾ കാണുക, അല്ലെങ്കിൽ ക്രമം തെറ്റിയ ആർത്തവം പെൽവിക് അണുബാധയുടെ ലക്ഷണങ്ങളായ കടുത്തപനി, അടിവയർ വേദന തുടങ്ങിയവ ഉണ്ടാവുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









