തിരുവനന്തപുരം∙ മാവൂർ കൂളിമാട് പാലം നിർമാണത്തിലിരിക്കെ തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം നൽകുമെന്ന് പൊതുമരാമത്ത് വിജിലന്‍സ്. അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. പരിശോധനാഫലങ്ങള്‍ കൂടി കിട്ടാനുണ്ട് . പൊതുമരാമത്ത് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കൂളിമാട് പാലത്തിന്‍റെ പുനര്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു.ഹൈഡ്രോളിക് ജാക്കി തകരാറിലായതാണു പാലത്തിന്റെ ബീമുകൾ തകരാൻ കാരണം എന്നാണു കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വാദം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.