ഉത്തരാഖണ്ഡിലെ മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ ജീവനൊടുക്കി. കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ബഹുഗുണ സ്വയം വെടിവച്ച് മരിച്ചത്. തുടർന്ന് രാജേന്ദ്രയുടെ മകൻ അജയ് ബഹുഗുണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകൾക്കും അവരുടെ പിതാവിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ‘കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയിൽ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു. മരുമകൾ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഇവർ രാജേന്ദ്ര ബഹുഗുണയും മകനും ഉൾപ്പെടെ താമസിക്കുന്ന വീടിന്റെ മറ്റൊരു നിലയിൽ ഒറ്റയ്ക്കാണ് താമസം.
ബുധൻ വൈകിട്ട് ഹാൽദ്വാനിയിലെ വസതിയിൽനിന്നും എമർജൻസി നമ്പറായ 112ൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജേന്ദ്ര ബഹുഗുണ അറിയിച്ചിരുന്നു. പിന്നീട് ഹാൽദ്വാനിയിലെ ഭഗത് സിങ് കോളനിയിലുള്ള വാട്ടർ ടാങ്കിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉടൻ സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സംഘത്തെയും അയൽക്കാരെയും സാക്ഷിയാക്കി രാജേന്ദ്ര സ്വയം വെടിവയ്ക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.