മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവ്. കുവൈത്തിലെ സാല്‍മിയയിൽ 60 വയസുകാരി മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെച്ചു . പൊലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന ബാത്ത്റൂമില്‍ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്.
60 വയസുകാരിയുടെ മകൻ ഏതാനും മാസം മുമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങൾ പുറത്തായത് . തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‍മെന്റിലെ ബാത്ത്‍റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും പൊലീസിനോട് പറയുകയായിരുന്നു.
തുടർന്ന് പരിശോധനയ്‍ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ മറ്റൊരു സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൃതദേഹ അവശിഷ്‍ടങ്ങള്‍ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മൃതദേഹ അവശിഷ്‍ടങ്ങളില്‍ ഫോറന്‍സിക് വിഭാഗം ശാസ്‍ത്രീയ പരിശോധന നടത്തി. മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അമ്മയുടെ വാദം. വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവർ പറയുന്നത് പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. മകളെ സംരക്ഷിക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, മകളെ പൂട്ടിയിട്ടു, മൃതദേഹത്തിന് ലഭിക്കേണ്ട ആദരവ് നിഷേധിച്ചു എന്നിവയാണ് കുറ്റങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.