കൊവിഡ് 19 നാമിപ്പോഴും മുക്തരായിട്ടില്ല . ആദ്യഘട്ടത്തില്‍ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല അവയവങ്ങളെയും കൊവിഡ് വൈറസ് കടന്നാക്രമിക്കുമെന്ന് നാം കണ്ടു.
ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അതിലുമധികം പഠനങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലൊരു പഠനത്തിന്‍റെ ശ്രദ്ധേയമായ കണ്ടെത്തലാണിനി പറയുന്നത് .
സ്കോട്ട്ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. കൊവിഡ് ഗുരുതരമായി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രോഗികളെയാണ് ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. എല്ലാ രോഗികളും തന്നെ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നവരായിരുന്നു. ഇത്തരത്തില്‍ കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടാല്‍ അത് ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. ശ്വാസകോശങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന, ഹൃദയത്തിന്‍റെ വലതുഭാഗം ആണ് കൊവിഡുമായി പ്രശ്നത്തിലാകുന്നത്. മിക്ക കേസുകളിലും ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പകുതിയോളം പേരും പിന്നീട് മരണത്തിന് കീഴടങ്ങി.
ചിലപ്പോൾ കൊവിഡിന് ശേഷം ഹൃദയമിടിപ്പ് കുത്തനെ കുറയുന്നത് കാണാം. പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനും സാധിക്കില്ല. ചിലരില്‍ ശ്വാസതടസമോ നെഞ്ചുവേദനയോ കാണാം. ഇത് കൊവിഡ് ഗുരുതരമായി ബാധിക്കപ്പെട്ടവരില്‍ മാത്രമാണ് കാണപ്പെടുന്നത്. അല്ലാത്തവരില്‍ അപൂര്‍വമായി മാത്രം കാണാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









