തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 11-ാം ക്ലാസ് വിദ്യാർഥിനിയായ പതിനാറുകാരിയെ പോക്സോ കേസ് പ്രതിയായ ഇരുപത്തിരണ്ടുകാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെയാണ് കേശവൻ എന്ന യുവാവ് പതിനാറുകാരിയെ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. പെൺകുട്ടിക്ക് ശരീരത്തിൽ 14 കുത്തുകളേറ്റിരുന്നു. പ്രതിയായ കേശവനെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം ബന്ധുവീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. വഴിയിൽ തടഞ്ഞുനിർത്തിയ കേശവൻ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. പെൺകുട്ടി എതിർത്തതോടെ ഇയാൾ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. 14 തവണ പെൺകുട്ടിക്ക് കുത്തേറ്റു. തുടർന്ന് ഇയാൾ കത്തി അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. യാത്രക്കാരാണ് പിന്നീട് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത അന്വഷണം നടത്തുന്നതിനിടെയാണ് കേശവനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








