കഴിഞ്ഞ ലോകകപ്പ് വേദിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്ന ആദ്യ മത്സരമായിരുന്നു ടി20 ലോകകപ്പ് . തോല്‍വി ഇന്ത്യയുടെ പുറത്താകലിന് കാരണമായി. തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റാണ് ഇന്ത്യ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങുന്നത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്ഥാന്‍ മത്സരമുണ്ട്. പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാത്തിരിക്കുന്നത്. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ആര് വിജയിക്കുമെന്നതിന കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഷൊയ്ബ് അക്തര്‍. ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസമായിരിക്കമെന്നാണ് അക്തര്‍ പറയുന്നത്. ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങളുമുണ്ട് . ‘പിച്ചിലെ സാഹചര്യങ്ങള്‍ മല്‍സരഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കും. അവസാന പരാജയത്തില്‍ നിന്ന് പാഠമുള്‍കൊണ്ടാണ് ഇന്ത്യയെത്തുക. അതുകൊണ്ടുതന്നെ വ്യക്തമായ പദ്ധതിയുണ്ടാവും. പാകിസ്ഥാന് ജയിക്കുക അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ ലോകപ്പില്‍ നേടിയത് പോലൊരു ജയം ഇത്തവണഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.” അക്തര്‍ മുന്നറിയിപ്പ് നല്‍കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









