സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അര്‍ജന്റീന. ലോകകപ്പിനിടെ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കും സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തേക്കും മാറിയിരുന്നു.നിലവില്‍ അര്‍ജന്റീന ഒന്നാമതും സ്പെയ്ന്‍ രണ്ടാമതും ഫ്രാന്‍സ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്. ഫിഫ റാങ്കിങ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് നിലവില്‍ ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഏറ്റുമുട്ടിയത്. ഇതില്‍ സ്‌പെയിനിനോട് പരാജയം ഏറ്റുവാങ്ങി ഫ്രാന്‍സും അര്‍ജന്റീനയോട് തോറ്റ് ഇംഗ്ലണ്ടും പുറത്തായി. അപ്പോള്‍ നിലവില്‍ ഫിഫ റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനക്കാരായി ഫൈനലില്‍. ജൂലായ് 20 ന് 12 : 30 പുലര്‍ച്ചെയാണ് അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. ജൂലായ് 19 ന് പുലര്‍ച്ചെ 2 .30 നാണ് ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










