കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെറോയിൻ വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. അസം സ്വദേശി ഷഫീഖുല്‍ ഇസ്‌ലാമിനെയാണ് എറണാകുളം റൂറല്‍ പൊലീസ്ലഹരി മാഫിയാ സംഘങ്ങള്‍ക്കിടയില്‍ ‘ഹെറോയിൻ ദാദ’ എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.കഴിഞ്ഞദിവസം അങ്കമാലിയില്‍ വെച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ഷഫീഖുള്‍ ഇസ്‌ലാമിന്റെ കൂട്ടാളികളെ പൊലീസ് പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സംഘത്തിന്റെ മുഖ്യസൂത്രധാരനിലേക്ക് പോലീസ് എത്തിയത്.വർഷങ്ങളായി പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിലെ പ്ലൈവുഡ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഫീഖുള്‍.തൊഴിലിന്റെ മറവില്‍ വളരെ ആസൂത്രിതമായാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നത്.വിമാനമാർഗ്ഗമുള്ള യാത്രകളും ഉയർന്ന ജീവിതശൈലിയും പുലർത്തിയിരുന്ന ഇയാളുടെ നീക്കങ്ങള്‍ നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു.ഷഫീഖിന്‍റെ പക്കല്‍ നിന്നും ഹെറോയിൻ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി കുപ്പികളും പാത്രങ്ങളും പൊലീസ് കണ്ടെടുത്തു.ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, ലഹരി കടത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.സംഘത്തിലെ പ്രധാന കണ്ണി പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










