ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേർക്ക്.മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും .അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ടുവാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









