ഉള്ള്യേരി: റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മകന്‍ നജീബിന്റെ ആഗ്രഹം സഫലമാക്കാന്‍ ഹൃദയ വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു.മകൻറെ മൃതദേഹം നാട്ടിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഒരുനോക്ക് കാണാനാവാതെ തിങ്കളാഴ്ച രാവിലെ അവര്‍ നെടുമ്ബാശ്ശേരിക്ക് യാത്രയായത്. ഹജ്ജ് യാത്രാതീയതി മാറ്റിക്കിട്ടാന്‍ ബന്ധുക്കള്‍ ശ്രമംനടത്തിയെങ്കിലും ഫലംകണ്ടില്ല. നജീബിന്റെ മൃതദേഹം ഉമ്മ യാത്ര തിരിക്കുംമുൻപ് നാട്ടിലെത്തിക്കാനുള്ള പ്രവാസികളുടെ നീക്കവും ലക്ഷ്യംകണ്ടില്ല. സൗദിയില്‍ ഡ്രൈവറായ നജീബ് റിയാദ് വിമാനത്താവളത്തില്‍നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരുമായി അല്‍ അഹ്‌സയിലേക്കുള്ള യാത്രക്കിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച അപകടത്തില്‍പെട്ടത്. നജീബിന് പുറമെ യാത്രക്കാരായ രണ്ട് ഈജിപ്ഷ്യന്‍ ഡോക്ടര്‍മാരും മരിച്ചു. നജീബിന്റെ ഏറക്കാലത്തെ ആഗ്രഹമായിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടുപോകല്‍. ഇത്തവണ അതിനുള്ള അവസരം ലഭിച്ചപ്പോള്‍ യാത്രക്കുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയതും നജീബായിരുന്നു. അപകടത്തിന് തലേദിവസം വിളിച്ചപ്പോള്‍പോലും നജീബ് ഹജ്ജ് യാത്രയുടെ വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. മക്കയില്‍ എത്തിയാല്‍ ഉമ്മയെ കാണാന്‍ പോകണമെന്നും നജീബ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, മകനും ഉമ്മക്കും പരസ്പരം കാണാന്‍ . തിങ്കളാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച നജീബിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 11 ഓടെയാണ് ഉള്ള്യേരി ആനവാതിലിലെ വീട്ടിലെത്തിച്ചത്. ഉറ്റബന്ധുക്കളെ സമാധാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. നജീബിന്റെ ഏക മകന്‍ മൂന്നു വയസ്സുകാരന്‍ മുഹമ്മദ് ഹാദി ഉപ്പക്ക് യാത്രാമൊഴി നല്‍കിയത് നൊമ്ബരക്കാഴ്ചയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.