തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. ഒപ്പം മുടിയുടെ തിളക്കത്തിനും കറ്റാര്‍വാഴ ഗുണകരമാണ്. കറ്റാര്‍വാഴ മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. ഇത് മുടി കൊഴിച്ചിൽ തടയുന്നു. ശിരോചർമ്മത്തിന് പോഷകം നൽകുന്ന എൻസൈമുകളുടെ സാന്നിധ്യം കൊണ്ടുതന്നെ കറ്റാർവാഴ മുടിയുടെ വളർച്ചയ്ക്കും സഹായകരമാകും. പല രീതിയിൽ കറ്റാര്‍വാഴ തലയില്‍ ഉപയോഗിക്കാനാവും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









