മാവൂർ: കാടുകയറി കിടന്നിരുന്ന മാവൂർ ഗ്രാസിം ഭൂമി വെട്ടി തെളിയിക്കല്‍ തുടങ്ങി. ഇന്നലെ മാവൂർ പഞ്ചായത്ത് അധികൃതരും മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായാണ് 400 ഏക്കർ കാട് വെട്ടിത്തെളിക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം അപകടകരമായ ചില തൊഴിലാളി ക്വാർട്ടേഴ്‌സുകൾ പൊളിക്കാനും തീരുമാനമായി. 21 വർഷമായി പ്രവർത്തനരഹിതമായ ഗ്രാസിം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു പ്രദേശം.
ജനസഞ്ചാരവും തിരക്കേറിയ പാതയോരത്ത് ജീർണിച്ച ഗ്രാസിം ക്വാർട്ടേഴ്സാണ് പൊളിച്ചുനീക്കുന്നത്. മാവൂർ-കൂളിമാട് റോഡിനോടും മാവൂർ-കട്ടാങ്ങൽ റോഡിനോടും ചേർന്നുള്ള കെട്ടിടങ്ങളാണ് കാലപ്പഴക്കത്താൽ തകർന്നുവീഴാറായിരിക്കുന്നത്.
മാവൂർ കൂളിമാട് റോഡിൽ എളമരം പാലത്തിനായി റോഡ് വീതികൂട്ടിയതോടെ ഈ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള റോഡിൽ ഗതാഗത തിരക്കേറി. ഇതു സംബന്ധിച്ച് മാവൂരിലെ മാനേജ്മെന്റ് പ്രതിനിധികൾ ഗ്രാസിമിന്റെ ഉന്നത നേതൃത്വത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ പൊളിക്കുന്ന ജോലികൾ ആരംഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.