കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ അനിശ്ചിതകാല ധർണ ആരംഭിച്ചു. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്ത നാലുപേരെയും കുറ്റവിമുക്തരാക്കണമെന്നും ഇവർക്കെതിരായ നടപടികൾ മരവിപ്പിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ. സെക്രട്ടറിയെ മാറ്റിനിർത്തി ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് ബാരിക്കേട് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ഉന്തും തളളുമുണ്ടായി. അതെ സമയം കെട്ടിട നമ്പര്‍ ക്രമക്കേടില്‍ നാടകീയ രംഗങ്ങളാണ് കോഴിക്കോട് കോര്‍പറേഷന്‍റെ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെ ഉണ്ടായത്. കോര്‍പറേഷന്‍ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. ഇതോടെ യുഡിഎഫിന്‍റെയും ബിജെപിയുടേയും അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയത്.
മേയറുടെ ഇരിപ്പിടത്തിനടുത്തെതെതിയ പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ മൈക്ക് നശിപ്പിച്ചു.അജണ്ട കീറിയെറിഞ്ഞു.മുദ്രാവാക്യം വിളികളോടെ കൗണ്‍സില്‍ ഹാളില്‍ ബഹളം തുടര്‍ന്നതോടെ യോഗം പിരിഞ്ഞതായി മേയര്‍ അറിയിച്ചു. സംഭവത്തില്‍ വിജിലന്‍സ് കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.