മോഡലായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജ്ജാദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വീട്ടിൽ നിന്ന് കണ്ടെടുത്ത ഷഹ്നയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസിലെ നിർണായക തെളിവ്. മേയ് 13നാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഷഹനയുടെ ഡയറിക്കുറിപ്പുകളിൽ ഇതിന് തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഷഹനയെ മാനസികമായും ശാരീരികമായും സജാദ് പീഡിപ്പിച്ചിരുന്നു. മരിക്കുന്ന ദിവസം വഴക്കുണ്ടായി. ഭർത്താവിനെതിരെ പരാതിയുമായി വീട്ടുകാർ രംഗത്തെത്തിയതോടെ പോലീസ് ശാസ്ത്രീയ പരിശോധന നടത്തി.
മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണവിതരണത്തിനിടെ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വാടകവീട്ടില് നിന്ന് തൂക്ക യന്ത്രവും അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടർന്ന് ചേവായൂർ പോലീസ് സജ്ജാദിനെ സ്ത്രീപീഡനം,, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.
ഒന്നര വർഷം മുമ്പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസർകോട് ചെറുവത്തൂരിലാണ് ഷഹനയുടെ വീട്. മരിക്കുന്നതിന് ഒന്നരമാസം മുമ്പ് ഷഹാനയും ഭർത്താവും പറമ്പിൽ ബസാറിൽ വീട് വാടകയ്ക്ക് എടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.