ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 47 പന്തുകള്‍ ബാക്കി നില്‍ക്കേ അടിച്ചെടുത്തു. നിര്‍ണായകമായ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ വിജയശില്‍പ്പി.ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. . പിന്നാലെ നായകന്‍ രോഹിത് ശര്‍മയെയും നഷ്ടമായി.ടോപ്ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി 17 റണ്‍സെടുത്ത് കോലിയും മടങ്ങി.പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 50 കടത്തി.എന്നാല്‍ ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ സൂര്യകുമാറിനെ മടക്കി ക്രെയ്ഗ് ഓവര്‍ട്ടണ്‍ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 28 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സൂര്യകുമാറിന് പകരം ഹാര്‍ദിക് പാണ്ഡ്യ ഋഷഭ് പന്തിന് കൂട്ടായി ക്രീസിലെത്തി. ഇരുവരും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തിരികെ കൊണ്ടുവന്നു. ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. ടീം സ്‌കോര്‍ 205-ല്‍ നില്‍ക്കേ ഹാര്‍ദിക് പാണ്ഡ്യയെ ബ്രൈഡന്‍ കാഴ്‌സ് പുറത്താക്കി. 55 പന്തില്‍ 71 റണ്‍സ് നേടിയാണ് പാണ്ഡ്യ മടങ്ങിയത്. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.പിന്നീട്43-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി നേടിക്കൊണ്ട് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 113 പന്തില്‍ നിന്ന് 125 റണ്‍സാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്. 16 ബൗണ്ടറികളും രണ്ട് സിക്‌സറുകളമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഋഷഭ് പന്തിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് മാഞ്ചെസ്റ്ററിലേത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ 12 റണ്‍സ് നേടി ഓപ്പണര്‍ ജേസണ്‍ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറില്‍ കളി മാറി. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ ഏഴോവറില്‍ മൂന്ന് മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്ത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









