ഒഡിഷയിൽ കുത്തിയൊലിച്ച പുഴയില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിച്ച് അഗ്നിശമനസേന. ഒഡിഷയിലെ റായ്‌ഗഡ് ജില്ലയിലെ നാഗാവലി നദിയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെയാണ് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ അഗ്നിശമന സേന രക്ഷിച്ചെടുത്തത് . യുവാക്കള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ജലനിരപ്പ് കുറവായിരുന്നു. പെട്ടെന്നുള്ള മഴയില്‍ ജലനിരപ്പ് ഉയർന്നതോടെ നദിയിലെ മധ്യഭാഗത്തുള്ള പാറപ്പുറത്ത് കയറി യുവാക്കള്‍ രക്ഷ തേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








