പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹം നദിയില്‍ നിന്നും വെള്ളം ഗ്ലാസില്‍ എടുത്ത് കുടിക്കുന്ന വീഡിയോ വൈറലായിരുന്നു .നദിയിൽ നിന്ന് വെള്ളം കുടിച്ചതാണ് അണുബാധയുണ്ടാക്കിയത് എന്നാണ് പിന്നീട് വന്നത്. വീഡിയോയിൽ, മുഖ്യമന്ത്രി ഒരു നദിയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുക്കുന്നതും അനുയായികളുടെ ആഹ്ളാദാരവങ്ങളും കാണാമായിരുന്നു. സാധാരണ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ദില്ലിയിലെ ആശുപത്രിയിൽ പോയതെന്ന് പാർട്ടി നേതാക്കൾ പറയുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും രാജ്യസഭാ എംപിയുമായ ബാബ ബൽബീർ സിംഗ് സീചെവാൾ കാളി ബെയ്ൻ നദി വൃത്തിയാക്കിയതിന്റെ 22-ാം വാർഷികത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിൽ നദീജലം കുടിക്കാന്‍ അനുയായികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.