കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു നിലം പതിച്ചു . അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന് മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








